karanataka-judge

TOPICS COVERED

മുന്‍ ഭര്‍ത്താവില്‍ നിന്ന് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം തേടിയ യുവതിയോട് അത്രയും തുക സ്വയം അധ്വാനിച്ച് കണ്ടെത്താന്‍ നിര്‍ദേശിച്ച് കര്‍ണാടക ഹൈക്കോടി ജഡ്ജി. 6,16,300 രൂപയാണ് യുവതി മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടിയത്. എന്നാല്‍ ആറ് ലക്ഷം രൂപ എങ്ങനെയാണ് ഒരു മാസം ചിലവനായി ആവശ്യമായി വരുന്നത് എന്ന് ജഡ്ജി ചോദിച്ചു. 

കാല്‍ മുട്ടിലെ ചികിത്സയ്ക്ക് പ്രതിമാസം 4 മുതല്‍ 5 ലക്ഷം രൂപ വരെ വേണമെന്നാണ് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. വളകള്‍, ചെരുപ്പ്, വാച്ച് എന്നിവയ്ക്  50000 രൂപയും ഭക്ഷണത്തിന് 60000 രൂപയും വേണം. 10000 രൂപ വിലമതിക്കുന്ന ഷര്‍ട്ടടക്കം ബ്രാന്‍ഡഡ് വസ്ത്രങ്ങളാണ് മുന്‍ഭര്‍ത്താവ് ധരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഇതെല്ലാമാണ് ഒരു വ്യക്തിയുടെ ആവശ്യങ്ങള്‍ എന്ന്  കോടതിയില്‍ പറയുന്നത് ഉചിതമല്ലെന്ന് ജഡ്ജി പറഞ്ഞു. 'ആറ് ലക്ഷം രൂപയോ ഒരു മാസം? ഇത്രയും തുക ആരെങ്കിലും ഒരു മാസം ചിലവാക്കുമോ? ഒരു സ്ത്രീ അവള്‍ക്ക് വേണ്ടി മാത്രം ആറ് ലക്ഷം രൂപ ഒരോ മാസവും  ചിലവാക്കുമോ?  ഇത്രയും തുക ചിലവാക്കണമെന്നുണ്ടെങ്കില്‍  അവള്‍ അധ്വനിച്ച് ഉണ്ടാക്കട്ടെ. അത് ഭര്‍ത്താവല്ല തരേണ്ടത്',  കര്‍ണാടക ഹൈക്കോടതി  വ്യക്തമാക്കി.

അംഗീകരിക്കാനാവാത്ത ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന്  യുവതിയെ ബോധ്യപ്പെടുത്താന്‍ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങളൊന്നും യുവതിക്കില്ല . കുട്ടിളെ നോക്കേണ്ടതുമില്ല . ജീവനാശം എന്നത് ഭര്‍ത്താവിനുള്ള ശിക്ഷയല്ലെന്നും കോടതി വ്യക്തമാക്കി.