സെപ്റ്റംബറിൽ രാജ്യത്ത് ശരാശരിക്ക് മുകളിലുള്ള മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്തംബറിലെ മഴ 50 വർഷത്തെ ശരാശരിയുടെ 109 ശതമാനത്തിൽ കൂടുതലായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. വർഷങ്ങളായുള്ള സെപ്റ്റംബർ ശരാശരിയായ 167.9 മില്ലിമീറ്ററിന്റെ 109 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്. 

വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും സമീപ പ്രദേശങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശിന്റെ ചില ഭാ​ഗങ്ങൾ. ജമ്മു കശ്മീർ, രാജസ്ഥൻ, മധ്യപ്രദേശിന്റെ സമീപ ഭാ​ഗങ്ങൾ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. വടക്കുകിഴക്കൻ ബിഹാർ, വടക്കൻ ബീഹാർ ഒഴികെയുള്ള വടക്കുകിഴക്കൻ ഇന്ത്യയുടെ മിക്ക ഭാ​ഗങ്ങളിലും സാധരണയിൽ കവിഞ്ഞ മഴയും ഐഎംഡി പ്രവചിക്കുന്നുണ്ട്. 

തുടർച്ചയായ അതിശക്ത മഴ പ്രവചിക്കുന്നിടങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ജാ​ഗ്രത വേണമെന്നും മൃത്യുഞ്ജയ് മൊഹാപത്ര വ്യക്തമാക്കി. മാസത്തിലെ ഓരോ ആഴ്ചയിലും ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉണ്ടാകും ഇത് രാജ്യത്തുടനീളം മഴ ലഭിക്കുമെന്നും അദ്ദേ​ഹം വ്യക്തമാക്കി. അതേസമയം ഓഗസ്റ്റിൽ സാധാരണയേക്കാൾ കവിഞ്ഞ് മഴ ലഭിച്ചു. 16 ശതമാനം അധിക മഴയാണ് ലഭിച്ചത്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 253.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, 2001 ന് ശേഷം ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മഴയാണിത്. ഓ​ഗസ്റ്റിൽ സാധാരണ മഴ 248.11 മലില് മീറ്റർ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് ലഭിച്ചത് 287.1 മില്ലി മീറ്റർ മഴയാണ്. 

ENGLISH SUMMARY:

India Meteorological Department predict above normal rainfall in September