swati-maliwal-to-quit-over-

നിരന്തരം പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന സ്വാതി മലിവാളിനെ വെട്ടാൻ ആം ആദ്മി പാർട്ടി. ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന സ്വാതി മാലിവാൾ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കണമെന്ന് ആം ആദ്മി പാർട്ടി. സ്വാതി ബിജെപിയോട് രാജ്യസഭ ടിക്കറ്റ് ചോദിക്കണമെന്നും പാർട്ടി എംപി സന്ദീപ് പഥക് ആവശ്യപ്പെട്ടു. അഫ്സൽ ഗുരുവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടവരാണ് അതിഷിയുടെ മാതാപിതാക്കളെന്നും ഡൽഹിയെ ഇനി ദൈവം രക്ഷിക്കട്ടെ എന്നും സ്വാതി മലിവാൾ വിമർശിച്ചിരുന്നു.

കേജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കണം എന്നത് എന്റെ ഉത്തരവാദിത്ത്വമെന്ന് ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അതിഷി. ഡല്‍ഹിയില്‍ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിനിടെ നാടകീയമായ രാജിപ്രഖ്യാപനം കഴിഞ്ഞ് രണ്ടാംനാള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാള്‍ രാജിവച്ചു. ലഫ്. ഗവര്‍ണര്‍ വി.കെ.സക്സേനയുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിയും കേജ്‌‌രിവാളിനൊപ്പം രാജ്ഭവനിലെത്തിയിരുന്നു. 

മുഖ്യമന്ത്രിപദത്തിലെ തന്റെ മൂന്നാമൂഴത്തിനാണ് കാലാവധി പൂര്‍ത്തിയാകും മുന്‍പ് കേജ്‍‍രിവാള്‍ വിരാമമിട്ടത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേജ്‌‌രിവാള്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്. രാവിലെ നടന്ന നിയമസഭാ കക്ഷിയോഗത്തില്‍ കേജ്‌രിവാള്‍ അതിഷിയുടേ പേര് മുന്നോട്ടുവച്ചതോടെ ആര് മുഖ്യമന്ത്രിയാകും എന്ന ആകാംക്ഷയ്ക്കും വിരാമമായി.  നിലവില്‍ ധനം, റവന്യു, വിദ്യാഭ്യാസം വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് അതിഷി.  

ENGLISH SUMMARY:

AAP Asks Its Rajya Sabha MP Swati Maliwal To Quit Over Atishi Remarks