TOPICS COVERED

യുപിയിലെ ഫിറോസാബാദില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലു മരണം. രാത്രി പത്തരയോടെയാണ് പടക്കം സൂക്ഷിച്ചിരുന്ന വീട്ടില്‍ സ്ഫോടനമുണ്ടായത്. വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നുവീണു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍പേര്‍ കുടുങ്ങിയതായി സംശയം. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മീര ദേവി, ഇഹ, അമാന്‍, ഗൗതം എന്നിവരാണ് മരിച്ചത്. അനധികൃതമായിട്ടാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചതെന്നാണ് പ്രാഥമിക വിവരം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

Four people were killed and eight injured in a massive explosion at a godown filled with firecrackers in Shikohabad of Firozabad district at 10 pm on Monday. Three of the deceased are from the same family while fourth in unidentified