എതിര്‍ദിശയില്‍ നിയമംലംഘിച്ച് പാഞ്ഞടുത്ത കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന നടുക്കുന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 23കാരനായ അക്ഷദ് ഗര്‍ഗ് എന്ന യുവാവാണ് മരിച്ചത്. അറസ്റ്റിലായ കാര്‍ ഡ്രൈവര്‍ കുല്‍ദീപ് താക്കൂറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ഞായറാഴ്ച ഗോള്‍ഫ് കോഴ്സ് റോഡിലാണ് അപകടം നടന്നത്. അക്ഷദിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ചിരുന്ന കാമറിലെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അക്ഷദ് ബൈക്കോടിച്ച് മുന്നോട്ടുപോകുന്നതും കാറുമായി കൂട്ടിയിടിക്കുന്നതുമെല്ലാം കാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ഇടിയുടെ ആഘാത്തതില്‍ കാറിനു പിന്നിലേക്ക് അക്ഷദ് തെറിച്ചുപോയി. കൂട്ടുകാര്‍ വിളിച്ചിട്ടും അനക്കമില്ലാതെ റോഡില്‍ യുവാവ് കിടക്കുകയാണ്. ഉടന്‍ തന്നെ അംബുലന്‍സില്‍ കയറ്റി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്ന് ഗുരുഗ്രാം പൊലീസ് പറഞ്ഞു.