laakdibahin-

TOPICS COVERED

തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന മഹാരാഷ്ട്രയില്‍ വനിതാക്ഷേമ പദ്ധതിയായ ''ലാഡ്‌കി ബഹിന്‍ യോജന'' സജീവ ചര്‍ച്ചാവിഷയമാകുന്നു. രാഷ്ട്രീയലക്ഷ്യത്തോടെ പദ്ധതിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു എന്നാണ് ബിജെപി ക്യാംപിന്‍റെ ആരോപണം.

 

വനിതാ ക്ഷേമ പദ്ധതിയെ പ്രതിപക്ഷം തുരങ്കംവയ്ക്കുന്നു എന്ന് ആരോപിച്ചാണ് ശിവസേന ഷിന്‍ഡെ പക്ഷത്തിന്‍റെ ഈ പ്രതിഷേധം. 21നും 65നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് മാസം 1,500 രൂപ ഉറപ്പാക്കുന്ന ലാഡ്‌കി ബഹിന്‍ യോജനയാണ് ഭരണപക്ഷത്തിന്‍റെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് കാര്‍ഡ്. അധികാരത്തില്‍ വന്നാല്‍ പദ്ധതി നിര്‍ത്തലാക്കും എന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സുനില്‍ കേദാര്‍ പ്രതികരിച്ചതിന്‍റെ രോഷമാണ് ഈ കാണുന്നത്.

1.6 കോടി വനിതകള്‍ക്ക് പദ്ധതിയുടെ ഗുണഫലം ഇതിനകം ലഭ്യമാക്കി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ജനപ്രീതിയില്‍ വിറളിപൂണ്ട പ്രതിപക്ഷം, അസൂയകൊണ്ട് നടത്തുന്ന പ്രചാരവേലയെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം. എന്നാല്‍ പണം ധൂര്‍ത്തടിച്ച് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍കണ്ടുള്ള ഗിമ്മിക്കെന്ന് പ്രതിപക്ഷവും തിരിച്ചടിക്കുന്നു. നവംബര്‍ പകുതിയിലേക്ക് തിരഞ്ഞെടുപ്പ് നീട്ടിയതിന് പിന്നിലും ഈ പദ്ധയുടെ പ്രചാരണമാണെന്ന കണക്കുകൂട്ടല്‍ ഇവര്‍ക്കുണ്ട്. ലോക്സഭയിലെ വന്‍തകര്‍ച്ച മറികടക്കാന്‍ ലാഡ്‌കി ബഹിന്‍ എന്ന പിടിവള്ളി ബിജെപി ക്യാംപ് തേടുമ്പോള്‍ അല്‍പം ആശങ്കയില്‍ തന്നെയാണ് പ്രതിപക്ഷം.

ENGLISH SUMMARY:

Ladki Bahin Yojana, a women's welfare scheme, is a topic in Maharashtra