shirur-engine-3

ഷിരൂർ ദൗത്യത്തിൽ മെല്ലെപ്പോക്ക്. നാവികസേന അടയാളപ്പെടുത്തിയ ഇടത്ത് ഇതുവരെ ഡ്രഡ്ജിങ് ആരംഭിച്ചില്ല. നേവിയുടെ പരിശോധനയിൽ കണ്ടെത്തിയ സ്ഥലത്ത് ഡ്രഡ്ജർ ഉപയോഗിച്ച് വേഗത്തിൽ തിരച്ചിൽ നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഇന്ന് കണ്ടെത്തിയ എൻജിൻ കാണാതായ ടാങ്കർ ലോറിയുടേതെന്നാണ് സൂചന.

 

നാവികസേന ലോഹസാന്നിധ്യം കണ്ടെത്തിയ 30 മീറ്റർ ചുറ്റളവിൽ ഡ്രജർ ഉപയോഗിച്ച് പരിശോധന നടത്തുകയാണ് ദൗത്യത്തിന്റെ  പ്രധാനലക്ഷ്യം. എന്നാൽ വേലിയേറ്റ സമയമായതിനാൽ ഇതുവരെ ഡ്രജറിന് ഈ ഭാഗത്തെക്കെത്താൻ കഴിഞ്ഞിട്ടില്ല. ലോറിയിലുണ്ടായിരുന്ന കയർ കണ്ടെത്തിയ ഭാഗത്താണ് ഇന്നും തിരച്ചിൽ നടത്തിയത്. ചില ലോഹഭാഗങ്ങളും ലോറിയുടെ എൻജിനും ഇവിടെ നിന്ന് കണ്ടെത്തി.

കണ്ടെത്തിയ എൻജിൻ കാണാതായ ടാങ്കർ ലോറിയുടേതെന്നാണ് സൂചന. ഡൈവർമാർ പരിശോധന നടത്തുന്നതിന് പകരം ഡ്രജർ പരിശോധനയ്ക്ക് പ്രാധാന്യം നൽകണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.

ENGLISH SUMMARY:

During The search for arjun a lorry engine was found from shirur gangavali river