കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ദേശീയ കര്‍ഷക മഹാപഞ്ചായത്ത്. താങ്ങുവില നിയമപരമാക്കുന്നതടക്കം കര്‍ഷകരുടെ ആവശ്യങ്ങളുയര്‍ത്തി രാജ്യവ്യാപകമായി വിവിധ പ്രക്ഷോഭ പരിപരിപാടികള്‍ തീരുമാനിച്ചു. അഖിലേന്ത്യാ കിസാന്‍ ഖേത് മസ്ദൂര്‍ സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന അഖിലേന്ത്യാ കിസാൻ മഹാ പഞ്ചായത്തിലാണ് കർഷകരുടെ ആവശ്യങ്ങൾ ഉയർത്തി വിവിധ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചത്. ലാലാ ലജ്പത്‌റായിയുടെ അനുസ്മരണ ദിനമായ നവംബര്‍ 17ന് കര്‍ഷകര്‍ ജില്ലാഭരണകേന്ദ്രങ്ങള്‍ ഉപരോധിക്കും. നവംബര്‍ 26ന് സംയുക്ത കിസാന്‍ മോര്‍ച്ചയുമായി ചേര്‍ന്നും പ്രതിഷേധം. 2025 ഫെബ്രുവരിയില്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ രാജ്ഭവനുകള്‍ക്ക് മുന്നിലും പ്രതിഷേധിക്കും. കിസാൻ മഹാ പഞ്ചായത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ദേശീയ നേതാക്കളും പങ്കെടുത്തു. 21 സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷക പ്രതിനിധികള്‍ മഹാപഞ്ചായത്തിന്‍റെ ഭാഗമായി.