ജോലിസ്ഥലത്തെ അമിത സമ്മര്‍ദ്ദം ചര്‍ച്ചയാകുന്നതിനിടെ യുപിയിൽ ബാങ്ക് ജീവനക്കാരി മരിച്ചു. വിഭൂതിഖണ്ഡിലെ എച്ച്.ഡി.എഫ്.സി ശാഖയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് സദഫ് ഫാത്തിമ(45) ആണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിരും മരണം സംഭവിക്കുകയായിരുന്നു.
Read Also: ‘അന്നയ്ക്ക് ശരാശരി 16 മണിക്കൂര്‍ ജോലി; തളര്‍ന്നു വീണപ്പോള്‍ തിരിഞ്ഞു നോക്കിയില്ല’
സദഫ് ജോലി സമ്മര്‍ദ്ദം നേരിട്ടിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലെ കൃത്യമായ കാരണം പറയാനാകൂവെന്നു വിഭൂതിഖണ്ഡ് എ.സി.പി രാധാരമൺ സിങ് പറഞ്ഞു