TOPICS COVERED

ഏതു ആഡംബര വാഹനങ്ങള്‍ വിപണിയില്‍ അരങ്ങേറ്റം നടത്തിയാലും പഴയ വിന്റേജ് ഫിയറ്റിനോടുള്ള പ്രിയം ഒട്ടും കുറയില്ല. അതിനു തെളിവാണ് തമിഴ്നാട് മുഖ്യമന്ത്രി  എം കെ സ്റ്റാലിന്റെ ഈ വണ്ടിയോടുള്ള സ്നേഹം. പഴയ ഫിയറ്റ് 1100 സെഡാൻ ഡ്രൈവ് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളി‍ൽ വൈറലാണ്. തന്റെ പഴയകാല ഓര്‍മകളിലേക്ക് ടോപ് ഗിയറിലുള്ള ഒരു സഞ്ചാരം കൂടിയാണ് ഈ യാത്ര. 

കഴിഞ്ഞ വർഷം നവംബറിലെതാണ് വിഡിയോ. തമിഴ്‌നാട് മുഖ്യമന്ത്രിക്കൊപ്പം അനുയായികളും ആ യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്നു. 

സിൽവർ നിറത്തിലുള്ളതാണ് സ്റ്റാലിന്റെ ഫിയറ്റ് 1100. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും മികച്ച പരിചരണം നല്‍കിയാല്‍   ഇപ്പോഴും പുതുവാഹനങ്ങൾക്കൊപ്പം നിൽക്കും ഈ പഴയ പടക്കുതിര. സ്റ്റാലിന്റെ ഗാരിജിലെ ഏറ്റവും പഴക്കമുള്ള വാഹനങ്ങളിൽ ഒന്നാണിത്. MER 6172 എന്ന രജിസ്‌ട്രേഷൻ നമ്പറിൽ തന്നെയാണ് ഇപ്പോഴും ഫിയറ്റ് 1100. പ്രധാന യാത്രകൾക്കെല്ലാം ലാൻഡ് റോവർ ഡിഫൻഡർ എസ് യു വി യാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രി ഉപയോഗിക്കാറ്. 

1089 സി സി 4 സിലിണ്ടർ പെട്രോൾ എൻജിനാണ് ഫിയറ്റ് 1100 ൽ ഉപയോഗിക്കുന്നത്. 36 ബി എച്ച് പി പവർ ഉണ്ട്. 4 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ്.

ENGLISH SUMMARY:

Tamil Nadu CM M.K. Stalin Spotted Driving Old-School Fiat 1100