chennai-hunger-death

ചെന്നൈയിൽ പട്ടിണി കിടന്ന അതിഥി തൊഴിലാളി മരിച്ചു. 35 കാരനായ  ബംഗാൾ സ്വദേശി സമർ ഖാൻ  ആണ്‌ മരിച്ചത്.  കഴിഞ്ഞ സെപ്റ്റംബർ 12ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാൾക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.  12 പേരടങ്ങുന്ന സംഘം ബംഗാളിൽ നിന്ന് ജോലി തേടിയാണ് ചെന്നൈയില്‍ എത്തിയത്. 

 

ഏറെ അന്വേഷിച്ചിട്ടും ജോലി ലഭിക്കതിരുന്നതോടെ നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു. അപ്പോഴേക്കും കയ്യിലെ പണമെല്ലാം തീർന്നതോടെ പട്ടിണിയിലായി. ഇതോടെയാണ് റയിൽവേ സ്റ്റേഷനിൽ 5 പേര്‍ കുഴഞ്ഞുവീണത്. ഇവരെ റെയിൽവേ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ കോർപറേഷന്റെ അഗതിമന്ദിരത്തിലേക്ക് മാറ്റി. ഭക്ഷണത്തിനു പണം ഇല്ലായിരുന്നു എന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. മരിച്ചയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാൻ ഉള്ള നടപടികൾ തുടങ്ങി. 

ENGLISH SUMMARY:

A migrant worker died of starvation in Chennai. Earlier, he had been admitted to the hospital after collapsing at a railway station