ഇന്ന് 155-ാം ഗാന്ധിജയന്തി ദിനം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി ,സ്പീക്കർ ഓം ബിർള, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ ഗാന്ധി സമാധിയായ രാജ് ഘട്ടിലെത്തി പുഷ്പാർച്ചന നടത്തും. വൈകുന്നേരം വരെ രാജ്ഘട്ടിൽ സർവ്വമത പ്രാർത്ഥന തുടരും.
ശുചിത്വ - ലഹരി വിരുദ്ധ പരിപാടികളോടെയാണ് സംസ്ഥാനങ്ങളിൽ ഗാന്ധി ജയന്തി കൊണ്ടാടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് മിഷൻ്റെ 10 വർഷം തികയുന്ന ഇന്ന് 9,600 കോടി രൂപയുടെ ശുചിത്വ പദ്ധതികൾക്ക് തുടക്കം കുറിക്കും. ലോകം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ഇന്നത്തെ ദിവസം ആചരിക്കുന്നത്.