TOPSHOT-PALESTINIAN-ISRAEL-CONFLICT

TOPICS COVERED

ബംഗാളില്‍ വീണ്ടും ബലാത്സംഗക്കൊലപാതകമെന്ന് പരാതി. 24 പർഗാനിസിൽ ഇന്നലെ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചതിപ്പുനിലത്തു നിന്ന് ലഭിച്ചതോടെ പ്രതിഷേധം ശക്തമായി. ഗ്രാമവാസികളും ബിജെപി പ്രവർത്തകരും പോലീസ് സ്റ്റേഷനും വാഹനങ്ങൾക്കും തീവച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിയും  കണ്ണീർ വാതകവും പ്രയോഗിച്ചു 

 

ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് ബലാത്സംഗക്കൊലപാതകത്തിലെ പ്രതിഷേധം കെട്ടടങ്ങും മുന്‍പാണ് ബംഗാളില്‍ വീണ്ടും പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടെന്ന പരാതി ഉയര്‍ന്നത്.  വെള്ളിയാഴ്ച വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 10 വയസുകാരിയെ കാണാതാവുകയായിരുന്നു. പരാതിയുമായി   പോലീസിനെ സമീചെങ്കിലും അപമര്യാദയായാണ് പെരുമാറിയതെന്ന്  കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇതിനിടെയാണ് 

ഇന്ന് രാവിലെ പെൺകുട്ടിയുടെ മൃതദേഹം ജയ്നഗറിലെ ചതുപ്പു നിലത്ത് കണ്ടെത്തിയത്. ബലാത്സംഗക്കൊലപാതകമാണെന്നും സമയോചിതമായി ഇടപെടുന്നതിൽ പോലീസ് പരാജയപ്പെട്ടു എന്നും ആരോപിച്ച്  ഗ്രാമീണ  സ്ത്രീകൾ വടികളുമായി എത്തിയതോടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പോലീസ് സ്റ്റേഷനും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദുർഗാപൂജ സമയത്ത് ദേവീശക്തി ആഘോഷിക്കുമ്പോൾ, ബംഗാളില്‍ സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരല്ലെന്നും മമതാ ബാനർജി രാജിവെക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.  കർശന നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസും പറഞ്ഞു.

Minor kidnapped and murdered in Bengal: