imahd

TOPICS COVERED

സ്വകാര്യ ആശുപത്രികള്‍ക്ക് ധാര്‍മിക മാര്‍ഗരേഖ കൊണ്ടുവരാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗികളില്‍നിന്ന് വ്യാപകമായി പരാതികളുയരുന്ന പശ്ചാത്തലത്തിലാണ് പുതിയ ആശയം. ഡോക്ടറുടെ പെരുമാറ്റത്തിനും മാര്‍ഗരേഖ കൊണ്ടുവരും.

 

സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കേരളത്തിലും രാജ്യത്താകെയും പരാതികള്‍ പതിവാണ്.  രോഗിയെ അനാവശ്യമായി തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തി, ആവശ്യമില്ലാതെ ശസ്ത്രക്രിയ നടത്തി, പരിശോധനകള്‍ നടത്തി തുടങ്ങി അവയവമെടുത്തു എന്നുവരെ പരാതികളുയര്‍ന്നിട്ടുണ്. ചിലത് ശരിയാകാം പലതും തെറ്റാകാം.  എന്തായാലും സ്വകാര്യആശുപത്രികളുടെ പ്രവര്‍‌ത്തനത്തില്‍ ധാര്‍മികത ഉറപ്പാക്കേണ്ടത് ഓരോ രോഗിയുടെയും സമൂഹത്തിന്‍റെയാകെയും ആവശ്യമാണ്.

Also Read; 'ഔദ്യോഗിക വസതി ഇല്ലെങ്കില്‍ റോഡിലിരുന്ന് ഭരിക്കും'; ഡല്‍ഹി മുഖ്യമന്ത്രി അതിഷി

മെഡിക്കല്‍‌ എത്തിക്സ് പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് ഡോക്ടര്‍മാര്‍, എന്നാല്‍ ആശുപത്രിള്‍ക്ക് അങ്ങനെയൊന്നില്ല, അതിനായി മുന്‍കൈയ്യെടുക്കുകയാണ് ഇന്ത്യന്‍ മെ‍ഡിക്കല്‍ അസോസിയേഷന്‍.  

രോഗികളുടെ ജീവനും ആരോഗ്യത്തിനും പ്രഥമ പരിഗണ നല്‍കിയാകും മാര്‍ഗരേഖയെന്നും ഡോ.ആര്‍.വി.അശോകന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  കരട് രൂപീകരിക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. രോഗികളോടുള്ള ഡോക്ടര്‍മാരുടെ പെരുമാറ്റത്തിനും മാര്‍ഗരേഖയുണ്ടാക്കും.   ഐ.എം.എ അംഗങ്ങളായ ആശുപത്രി ഉടമകള്‍ മാര്‍ഗരേഖയെ അനുകൂലിക്കുന്നു.  മറ്റ് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ മാര്‍ഗരേഖ പാലിക്കുമോയെന്ന് കണ്ടറിയണം.

ENGLISH SUMMARY:

The Indian Medical Association (IMA) is set to introduce ethical guidelines for private hospitals, addressing the growing complaints from patients. This new initiative aims to establish standards for doctor behavior and improve the overall quality of care in private healthcare facilities.