omar-abdula

TOPICS COVERED

ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയടക്കം ആകെ ഒന്‍പത് മന്ത്രിമാര്‍. ഉപമുഖ്യമന്ത്രി പദവി ചോദിച്ച കോണ്‍ഗ്രസിന് മൂന്ന് മന്ത്രിസ്ഥാനം ലഭിച്ചേക്കും. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിനുശേഷം സര്‍ക്കാരിന് പിന്തുണയറിയിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതൃത്വത്തിന് കത്തുനല്‍കും.

 

പിസിസി അധ്യക്ഷന്‍ താരിഖ് ഹമീദ് കാര, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍  എന്നിവര്‍ക്ക് പുറമേ  ജമ്മു മേഖലയില്‍നിന്ന് കോണ്‍ഗ്രസ് ജയിച്ച ഏക സീറ്റായ രജൗരി അംഗം ഇഫ്തിക്കര്‍ അഹമ്മദ് എന്നിവരാവും മന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രതിനിധികള്‍. 38 സീറ്റില്‍ മല്‍സരിച്ചെങ്കിലും ആറിടത്ത് മാത്രം ജയിച്ച കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിപദം  നല്‍കാന്‍ സാധ്യതയില്ല. ചെറുകക്ഷികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനമെടുത്താല്‍ കുല്‍ഗാമില്‍നിന്ന് 1996 മുതല്‍ വിജയിക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയുടെ സാധ്യതകള്‍ പൂര്‍ണമായി അടയും. നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സിപിഎമ്മും പാന്തേഴ്സ് പാര്‍ട്ടിയും ഉള്‍പ്പെട്ടതാണ് ഭരണമുന്നണി. ആം ആദ്മി പാര്‍ട്ടിയുടെ ഏക ഏക എംഎല്‍എയുടെ പിന്തുണയും സഖ്യസര്‍ക്കാരിനാണ്. 95 അംഗ നിയമസഭയില്‍ നാഷല്‍ കോണ്‍ഫറന്‍സിന് 42 എംഎല്‍എമാരും കോണ്‍ഗ്രസിന് ആറും സിപിഎമ്മിന് ഒരംഗവുമാണുള്ളത്. നാല് സ്വതന്ത്രരുടെ പിന്തുണയും സഖ്യം ഉറപ്പാക്കിയിട്ടുണ്ട്. നാഷനല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാര്‍ നിയമസഭാക്ഷിയോഗം ചേര്‍ന്ന് ഒമര്‍ അബ്ദുല്ലയെ നേതാവായി ഇന്നലെ തിരഞ്ഞെടുത്തിരുന്നു.

There are nine ministers including Chief Minister Omar Abdullah in Jammu and Kashmir: