മുംബൈയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായ കേസില്‍ പതിനേഴുകാരന്‍ പിടിയില്‍ . ഛത്തീസ്ഗഡില്‍നിന്നാണ് കൗമാരക്കാരനെ പിടികൂടിയത് . സുഹൃത്തിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍നിന്നാണ് ഭീഷണിസന്ദേശമയച്ചത്. 

Reas Also: എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബുണ്ടെന്ന് ഇ–മെയില്‍; പറന്നെത്തി സിംഗപ്പൂര്‍ യുദ്ധവിമാനങ്ങള്‍

വിമാനങ്ങള്‍ക്കു ബോംബ് ഭീഷണിയുണ്ടായത് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിനും രണ്ട് സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡല്‍ഹി പൊലീസ് ആറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. വിമാനങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. ഭീഷണി പതിവായ സാഹചര്യത്തില്‍ വ്യോമയാന– ആഭ്യന്തര മന്ത്രാലയ ഉന്നതര്‍ യോഗം ചേര്‍ന്നു. 

ENGLISH SUMMARY:

Minor In Custody Over Bomb Threats To Airlines, Wanted To Frame Friend