salman-khan-new

ഫോട്ടോ: എഎഫ്പി

TOPICS COVERED

അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയുടെ അവസ്ഥ വരുമെന്നാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്നോയ് സംഘത്തിന്‍റ ഭീഷണി.  മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് സല്‍മന്‍ഖാനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണി സംബന്ധച്ച് അന്വേഷണം നടക്കുന്നതിനിടെയാണ്   രണ്ട് കോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ സല്‍മാന്‍ വാങ്ങിയത്. Also Read: പൊലീസിന് തലവേദനയായ ഒരു 31കാരന്‍; ആരാണ് ലോറന്‍സ് ബിഷ്ണോയി?

വധ ഭീഷണികളുടെ പശ്ചാത്തലത്തില്‍ സ്വന്തം നിലയിലും സുരക്ഷ ഉറപ്പാക്കാനാണ്  സല്‍മാന്‍റെ ശ്രമം. നിസാന്‍ പെട്രോള്‍ എസ്​യുവി സല്‍മാന്‍ ഖാന്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഈ വാഹനം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ദുബായില്‍ ഇറക്കുമതി ചെയ്യുകയായിരുന്നു.

രണ്ട് കോടി രൂപ വില വരുന്ന കാര്‍ ഇന്ത്യയിലേക്ക് എത്തിക്കാനും സല്‍മാന് വലിയൊരു തുക ചിലവാകും. പോയിന്‍റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെ അതിജീവിക്കാന്‍ പാകത്തിലുള്ള ഗ്ലാസ് ഷീല്‍ഡുകളാണ് ഈ വാഹനത്തിന്‍റെ പ്രത്യേകതകളില്‍ ഒന്ന്. കഴിഞ്ഞ വര്‍ഷവും ഒരു ബുള്ളറ്റ് പ്രൂഫ് കാര്‍ സല്‍മാന്‍ സ്വന്തമാക്കിയിരുന്നു. തനിക്കും പിതാവിനും വധ ഭീഷണി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. യുഎഇയില്‍ നിന്നായിരുന്നു അന്നും കാര്‍ എത്തിച്ചത്.

ബിഗ് ബോസ് സീസണ്‍ 18ന്റെ ഷൂട്ടിങ്ങിനെത്തിയ സമയവും സല്‍മാന്‍ ഖാന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ബാബാ സിദ്ദിഖിയുടെ മരണ ശേഷം ഇത് ആദ്യമായാണ് സല്‍മാന്‍ ഷൂട്ടിങ്ങിനായി എത്തിയത്. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ ബാബ സിദ്ധിഖിക്ക് നേരിടേണ്ടി വന്നതിനേക്കാള്‍ രൂക്ഷമായ ആക്രമണമായിരിക്കും സല്‍മാന്‍ ഖാന് നേരിടേണ്ടി വരിക എന്നാണ് ലോറന്‍സ് ബിഷ്നോയ് സംഘത്തിന്റെ ഭീഷണി.

Google News Logo Follow Us on Google News

ENGLISH SUMMARY:

Salman Khan to import two crore bulletproof car after fresh death threat from Lawrence Bishnoi gang.