TOPICS COVERED

ബിജെപി നഗരസഭാംഗത്തിന്റെ മകന് വധുവായി പാകിസ്താന്‍കാരി.  ഉത്തര്‍പ്രദേശിലെ ജോന്‍പുരിലാണ് സംഭവം. ഇരുവരും ഓണ്‍ലൈനിലൂടെയാണ് നിക്കാഹ് കഴിച്ചത്. ബിജെപി നഗരസഭാംഗം തഹ്‌സീന്‍ ഷാഹിദിന്റെ മൂത്ത മകന്‍ മുഹമ്മദ് അബ്ബാസ് ഹൈദരും ലാഹോര്‍ സ്വദേശി അന്‍ദ്‌ലീപ് സഹ്റയും തമ്മിലുള്ള നിക്കാഹാണ് കഴിഞ്ഞ ദിവസം നടന്നത്. 

നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പശ്ചാത്തലം അനുകൂലമല്ലാത്തതിനാലാണ് വീസയ്ക്ക് അപേക്ഷിക്കാതെ ഓണ്‍ലൈനായി മിന്നുകെട്ട് നടത്തിയത്. ഇതുമാത്രമല്ല വധുവിന്റെ മാതാവ് രോഗബാധിതയായി പാക് ആശുപത്രിയില്‍ ചികിത്സയിലായതും ഓണ്‍ലൈന്‍ നിക്കാഹ് തിരഞ്ഞെടുക്കാന്‍ ഇരുകുടുംബത്തെയും പ്രേരിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാത്രിയാണ് ഹൈദരും സഹ്റയും ഓണ്‍ലൈന്‍ വഴി വിവാഹിതരായത്. ഇസ്ലാം മതവിശ്വാസപ്രകാരം പെണ്ണിന്റെ സമ്മതം പരമപ്രധാനമാണെന്നും അത് മൗലാന വഴി അറിയിക്കണമെന്നും ഷിയാ നേതാവ് മൗലാന ഹസന്‍ പറഞ്ഞു. അതുപ്രകാരം  ഇരുകുടുംബത്തിന്റെ ഭാഗത്തു നിന്നും നിക്കാഹിനുള്ള സമ്മതം മൗലാന വഴി ഓണ്‍ലൈനിലൂടെ അറിയിച്ചു. തന്റെ വധുവിന് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇന്ത്യന്‍ വീസ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹൈദര്‍ വ്യക്തമാക്കി. നിക്കാഹ് ചടങ്ങില്‍ ബിജെപിയുടെ പല നേതാക്കളും പങ്കെടുത്തു. 

BJP Corporator's Son Marries Pakistan Woman:

BJP Corporator's Son Marries Pakistan Woman, The incident took place in Jaunpur, Uttar Pradesh. Both of them got married online