inida-china

TOPICS COVERED

ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ– ചൈന തര്‍ക്കത്തിന് പരിഹാരമാകുന്നു. അതിര്‍ത്തിയില്‍ പട്രോളിങ് നടത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. സൈനിക പിന്‍മാറ്റത്തിന് ഇത് വഴിവയ്ക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

2020 ജൂണില്‍ ഗാല്‍വനില്‍ ഇന്ത്യ– ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് വഷളായ ബന്ധമാണ് വീണ്ടും സാധാരണ നിലയിലേക്ക് നീങ്ങുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയില്‍ പട്രോളിങ് നടത്താന്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും നടത്തിയ ചര്‍ച്ചകളില്‍ ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി  അറിയിച്ചു. സൈനിക പിന്‍മാറ്റത്തിനും അതുവഴി ശാശ്വത പ്രശ്നപരിഹാരത്തിനും ഇത് വഴിവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും വിക്രം മിസ്രി

നാളെയും മറ്റന്നാളുമായി റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങ്ങും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതില്‍ തീരുമാനമായില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

The India China dispute on the ladakh border is being resolved: