TOPICS COVERED

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി രംഗോലി വരക്കുകയായിരുന്ന  പെണ്‍കുട്ടികളെ ഇടിച്ചു തെറിപ്പിച്ച് കാര്‍. 14ഉം 21ഉം വയസുള്ള പെണ്‍കുട്ടികളെയാണ് അതിവേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.  17വയസുകാരനാണ് കാര്‍ ഓടിച്ചതെന്ന് പൊലീസ് പറയുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 

റോഡിനു വശത്തായി വീടിനു മുന്‍പില്‍ പുറം തിരിഞ്ഞിരുന്നാണ് പെണ്‍കുട്ടികള്‍ ഇരുവരും രംഗോലി വരച്ചത്. ഇവരെ ഇടിച്ചുതെറിപ്പിക്കും മുന്‍പ് റോഡ്‌സൈഡിലൂടെ നടന്നു പോവുകയായിരുന്ന മറ്റൊരു സ്ത്രീയെയും കാര്‍ ഇടിച്ചുതെറിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. 17കാരനും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്.  പെണ്‍കുട്ടികളെ ഇടിച്ചു തെറിപ്പിച്ചതിനൊപ്പം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളും ഇടിയുടെ ആഘാതത്തില്‍  തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 

അപകടം നടന്നതിനു പിന്നാലെ ഡ്രൈവര്‍ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടത്തില്‍ പരുക്കേറ്റ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഡ്രൈവറെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ി

Car accident in Indore:

The girls who were drawing Rangoli as part of Diwali celebration were hit by a car. The girls aged 14 and 21 were hit by a speeding car.