siddaramaiah-01

മൂഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യും. മറ്റന്നാള്‍ മൈസുരുവില്‍ ഹാജരാകാന്‍ ലോകായുക്ത നോട്ടിസ് നല്‍കി. ഇതാദ്യമായാണ് അഴിമതിക്കേസില്‍ സിദ്ധരാമയ്യയ്ക്ക് നോട്ടിസ് ലഭിക്കുന്നത്. ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതിക്ക് പിന്നാലെയാണ് നടപടി. 

 

മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനുവദിച്ചതിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന ലോകായുക്ത കേസ് റജിസ്റ്റർ ചെയ്തിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം.പാർവതി, ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി, ദേവരാജു എന്നിവരുടെ പേരുകളും എഫ്ഐആറിൽ ഉണ്ട്. സിദ്ധരാമയ്യക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താനായി ഗവർണർ താവർചന്ദ് ഗെലോട്ട് നൽകിയ അനുമതി കർണാടക ഹൈക്കോടതി ശരിവച്ചിരുന്നു. 

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരം പൊലീസ് എഫ്ഐആറിന് സമാനമായമാണ് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ), ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവിൽ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നുവന്നത്. പാർവതിക്ക് 14 സൈറ്റുകൾ അനുവദിച്ചതിൽ 55.8 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

Google News Logo Follow Us on Google News

ENGLISH SUMMARY:

Siddaramaiah Summoned For Questioning By Lokayukta In Mysuru Land Scam