വിഷപാമ്പുകളെ ഉപയോഗിച്ചുള്ള ലൈവ് പെര്‍ഫോമന്‍സിനിടെ ആര്‍ട്ടിസ്റ്റിന് പാമ്പുകടിയേറ്റു. ഇന്‍ഡോറില്‍ ഛട്ട് പൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള ഡാന്‍സിനിടെയാണ് ഗൗരവ് എന്ന് ആര്‍ട്ടിസ്റ്റിന് പാമ്പുകടിയേറ്റത്. കഴുത്തിലും കയ്യിലും ഓരോ പാമ്പിനെ ചുറ്റിയിട്ട് വേദിയില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന രണ്ട് മൂര്‍ഖന്‍ പാമ്പുകളേയും നിരത്തിയായിരുന്നു ഗൗരവിന്‍റെ ഡാന്‍സ്.
ഡാന്‍സിനിടെ കയ്യിലിരിക്കുന്ന പാമ്പ് ഗൗരവിനെ കടിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പോകുന്നതിനുപകരം കയ്യിലിരിക്കുന്ന പാമ്പിനെ ഊരി മാറ്റിയിട്ട് ഡാന്‍സ് തുടരുകയായിരുന്നു. പിന്നാലെ വേദിയില്‍ കുഴഞ്ഞുവീഴുകയും ചെയ്തു.
ബോധരഹിതനായ ഗൗരവ് അല്‍പസമയത്തിന് ശേഷം എഴുന്നേറ്റിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഗൗരവിന് കുടിക്കാന്‍ വെള്ളവും ഒരു മരുന്നും നല്‍കി. ഇതിനുശേഷം നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികില്‍സയെ തുടര്‍ന്ന് ഗൗരവിന്‍റെ നില ഭേദപ്പെട്ടിട്ടുണ്ട്. ഛട്ട് പൂജ ആഘോഷത്തിനിടെ ഇവിടെ പതിവുള്ളതാണ് വിഷപാമ്പുകള്‍ക്കൊപ്പമുള്ള ഡാന്‍സ്. തുച്ഛമായ പ്രതിഫലത്തിനായിരിക്കും ജീവന്‍ പോലും അപകടപ്പെടുത്തുന്ന സാഹസികതക്ക് ആര്‍ട്ടിസ്റ്റുകള്‍ മുതിരുന്നത്.