TOPICS COVERED

ഇന്ത്യ – പാക് സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യയുടെ തീരസംരക്ഷണ സേനയും പാക് നാവികസേനയ്ക്ക് കീഴിലെ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയും നേര്‍ക്കുനേര്‍. പാക് സേന കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. രണ്ട് മണിക്കൂറിലേറെ പാക് കപ്പലിനെ പിന്തുടര്‍ന്നാണ് ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ കപ്പല്‍ മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്. ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതിന് പാക് സേനയ്ക്ക് തീരസംരക്ഷണ സേന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

സമുദ്രാതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ മീന്‍പിടിക്കുകയായിരുന്ന ‘കാല്‍ ഭൈരവ’ ബോട്ടില്‍നിന്നുള്ള അപായ സന്ദേശം ലഭിച്ചതോടെയാണ് തീരസംരക്ഷണസേനയുടെ കപ്പല്‍ മല്‍സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കെത്തിയത്. ഏഴ് മല്‍സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരുടെ കാല്‍ ഭൈരവയെന്ന ബോട്ട് കേടുപാടുകള്‍ മറ്റി മുങ്ങിപ്പോയി. സമീപകാലത്തൊന്നും ആഴക്കടലില്‍ ഈ വിധത്തില്‍ തര്‍ക്കമുണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികളുമായി തീരസംരക്ഷണസേനയുടെ കപ്പൽ ഗുജറാത്തിലെ ഓഖ തുറമുഖത്ത് എത്തി