അദാനി ഗ്രൂപ്പിനെതിരായ യു.എസ് കോടതിയിലെ കൈക്കൂലി കേസ് തള്ളി അദാനി ഗ്രീന്‍ എനര്‍ജി രംഗത്ത്. ചെയര്‍മാന്‍ ഗൗതം അദാനിക്കും ബന്ധു സാഗര്‍ അദാനിക്കും അദാനി ഗ്രീന്‍ എനര്‍ജി സിഇഒ വിനീത് ജെയിനും എതിരെ കൈക്കൂലി കേസെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
സോളര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അസുര്‍ പവറിനും കനേഡിയന്‍ കമ്പനിയായ സിഡിപിക്യൂവിനും എതിരെയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് കുറ്റം ചുമത്തിയതെന്നും ഗ്രീന്‍ എനര്‍ജിയുടെ വാര്‍ത്താ കുറിപ്പില്‍ വിശദീകരിക്കുന്നു. Also Read: യുഎസിലെ കുറ്റപത്രം; അദാനിക്ക് കിട്ടിയത് മുട്ടന്‍ പണി; നോ പറഞ്ഞ് ലോകോത്തര കമ്പനികള്‍...
സൗരോര്‍ജ്ജ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ അദാനി ഗ്രീന്‍ എനര്‍ജിയും അസുര്‍ പവറും ചേര്‍ന്ന് 2029 കോടി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നും യു.എസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപ സമാഹരണത്തിന് ശ്രമിച്ചു എന്നുമാണ് കേസ്.