ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ അപകടകരമായി ലാൻഡ് ചെയ്യാന്‍ വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ ഉച്ചയോടെ ലാന്‍ഡിങ്ങിന് ശ്രമിച്ച ഇൻഡിഗോ വിമാനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ വിമാനം ഒരു വശത്തേക്ക് ചരിയുന്നതും പിന്നാലെ വീണ്ടും പറന്നുയരുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
സാഹസികമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച വിമാനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കുമിടയിലായിരുന്നു വിമാനത്തിന്റെ ലാൻഡിങ്. റൺവേയിൽ വെള്ളം തളം കെട്ടി നിന്നതും സ്ഥിതി ദുഷ്കരമാക്കി.
ഈ സമയം വശങ്ങളിൽനിന്നു കാറ്റ് വീശുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലം തൊട്ടശേഷം വിമാനം ഞൊടിയിടയില്‍ ഇടത്തേക്ക് ചരിഞ്ഞു. പിന്നാലെ ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ച് വീണ്ടും പറന്നുയരുകയായിരുന്നു. ശേഷം ഉച്ചയ്ക്ക് 12.40ന് വിമാനം അതേ ചെന്നൈ വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെ അടച്ച ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ചയോടെയാണ് തുറന്നത്.