ഡൽഹി - യുപി അതിർത്തി സ്തഭിപ്പിച്ച് കർഷക സമരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉത്തർപ്രദേശിലെ കർഷകർ നടത്തിയ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ചർച്ചയ്ക്കായി സർക്കാർ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം പ്രശ്നപരിഹാരം ഉണ്ടാവണമെന്നും അതുവരെ നോയിഡയിൽ സമരം തുടരുമെന്നും കർഷകർ അറിയിച്ചു.
മിനിമം താങ്ങുവില ഉറപ്പാക്കുക, വായ്പകൾ എഴുതി തള്ളുക, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു കർഷകരുടെ പാർലമെന്‍റ് മാർച്ച്. ഉത്തർപ്രദേശ് - ഡൽഹി അതിർത്തിയായ നോയിഡയിൽ മാർച്ച് തടഞ്ഞു.
Also Read; തുടര്‍ച്ചയായി സഭ തടസപ്പെടുത്തുന്നു; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത
പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. യു.പി. ഡൽഹി അതിർത്തിയിലെ എല്ലാ റോഡുകളും പൊലീസ് അടച്ചതോടെ ഗതാഗതവും സ്ഥംഭിച്ചു. കർഷകർ പിൻമാറില്ലെന്നുറപ്പായതോടെയാണ് യു.പി. സർക്കാർ ചർച്ചയ്ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
ഏഴു ദിവസത്തിനം ചർച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാണ് കർഷകരുടെ നിലപാട്. നോയിഡയിലെ ദലിത് പ്രേരണ സ്ഥലത്താണ് കർഷകർ സമരമിരിക്കുന്നത്.