ബംഗ്ലദേശിലെ സ്ഥിതി ഭയാനകമെന്ന് ഇസ്കോൺ ഇന്ത്യ. ഹിന്ദുക്കളും ഹിന്ദു ആരാധനാലയങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. ജീവിക്കാനും രക്ഷപ്പെടാനും കഴിയാത്ത അവസ്ഥയിലാണ് ഇസ്കോണ്‍ സന്യാസിമാര്‍. ഇസ്കോണ്‍ തീവ്രവാദ സംഘടനയല്ല, സമാധാനത്തിനായുള്ള സംഘടനയാണ്. അക്രമം അവസാനിപ്പിക്കാന്‍ ബംഗ്ലദേശ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇസ്കോണ്‍ ഇന്ത്യ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വ്രജേന്ദ്ര നന്ദന്‍ ദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
ബംഗ്ലദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് ഇസ്കോണ്‍ ഇന്ത്യ. സര്‍ക്കാര്‍ വിചാരിച്ചാല്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. അതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരുമായി ഇസ്കോണ്‍ വിഷയം ചര്‍ച്ചചെയ്തിരുന്നുവെന്നും വ്രജേന്ദ്ര നന്ദന്‍ ദാസ് പറഞ്ഞു.
അതേസമയം, ഇന്ത്യയിലേക്ക് തിരിച്ച 68 ‘ഇസ്കോണ്‍’ സന്യാസിമാരെ ബംഗ്ലാദേശ് തടഞ്ഞു. സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.