TOPICS COVERED

ഭിന്നശേഷി സൗഹൃദ സന്ദേശവുമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഭാരത പര്യടനത്തിന് ഡല്‍ഹിയില്‍ സമാപനം.  ഭിന്നശേഷി പ്രതിഭകള്‍ക്കൊപ്പം രാജ്യത്തെ അമ്പതോളം വേദികള്‍ ബോധവത്കര പരിപാടികള്‍ അവതരിപ്പിച്ചാണ് വേറിട്ട യാത്ര സമാപിച്ചത്.

ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കേണ്ടതിന്‍റെ പ്രധാന്യവും സമൂഹത്തിന്‍റെ കടമകളും ഓര്‍മിപ്പിച്ച യാത്ര.  കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ അമ്പതോളം സ്ഥലങ്ങളില്‍ ഇന്ദ്രജാലത്തിന്‍റെ അകമ്പടിയോടെ ബോധവത്കരണ പരിപാടികള്‍, രണ്ടുമാസം നീണ്ട വേറിട്ട യാത്രയ്ക്ക് ലോക ഭിന്നശേഷി ദിനത്തില്‍ രാജ്യതലസ്ഥാനത്ത് സമാപനം. 

മാതൃകാപരമായ  യാത്രയെന്ന്കേന്ദ്രമന്ത്രി രാംദാസ് അത്തേവാല.  സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫും കേരളത്തില്‍നിന്നുള്ള എം.പിമാരും ആശംസകള്‍ നേര്‍ന്നു. ഭിന്നശേഷി മേഖലയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്ന് ഗോപിനാഥ് മുതുകാട്. തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ മാജിക്കും കലാപരിപാടികളും എല്ലാവേദികളിലും അരങ്ങേറി. വിവിധ സന്ദേശങ്ങവുമായി ഇത് അഞ്ചാം തവണയാണ് ഗോപിനാഥ് മുതുകാട് ഭാരതയാത്ര പൂര്‍ത്തിയാക്കിയത്.

ENGLISH SUMMARY:

Magician Gopinath Mutukad's tour of India with the message of disability friendship concludes in Delhi.