തമിഴ്നാട് ഡിണ്ടിഗലില്‍ ആശുപത്രിയില്‍ തീപിടിത്തം. ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുവയസുകാരനും; നൂറോളം പേര്‍കുടുങ്ങിക്കിടക്കുന്നതായി സൂചന. ആശുപത്രിയുടെ മുൻവശത്താണ് തീപിടിത്തമുണ്ടായത്. ഇതോടെ എല്ലാവരും മറ്റൊരു ഗേറ്റിലൂടെ പുറത്തിറങ്ങി. ഇതിനിടെ ലിഫ്റ്റിൽ കയറിയ ചിലർ കുടുങ്ങി.