chick

എ.ഐ ജനറേറ്റഡ് ചിത്രം.

TOPICS COVERED

കുഞ്ഞുണ്ടാകാന്‍ വേണ്ടി നടത്തിയ പൂജയുടെ ഭാഗമായി ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരണപ്പെട്ടു. ഛത്തീസ്ഗഡിലെ അംബികാപുരിലാണ് നാടിനെ നടുക്കിയ സംഭവം. യുവാവിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ എല്ലാവരും ഞെട്ടി, അയാള്‍ അകത്താക്കിയ കോഴിക്കുഞ്ഞ് അപ്പോഴും ജീവനോടെയുണ്ടായിരുന്നു !

ചിന്ത്കാലോ  ഗ്രാമത്തിലെ ആനന്ദ് യാദവ് എന്ന മുപ്പത്തിയഞ്ചുകാരനാണ് മരണപ്പെട്ടത്. കോഴിക്കുഞ്ഞിനെ അകത്താക്കിയതിനു പിന്നാലെ ‌ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ആനന്ദ് കുഴഞ്ഞുവീഴുകയുമായിരുന്നു.  കുളി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മുറിയില്‍ കുഴഞ്ഞുവീണെന്നാണ്  ആനന്ദിനെ ആശുപത്രിയിലെത്തിച്ച  ബന്ധുക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ആനന്ദിന് ജീവന്‍ അപ്പോഴേക്കും നഷ്ടമായിരുന്നു.

മരണകാരണം എന്താണെന്ന് വ്യക്തമാകാതെ ഡോക്ടര്‍മാരും കുഴങ്ങി. ഒടുവില്‍ പോസ്റ്റുമോര്‍ട്ടത്തിനിടെ  കഴുത്തിന്‍റെ  ഭാഗം പരിശോധിച്ചപ്പോള്‍ ഉള്ളില്‍ കണ്ടത് ജീവനോടെയിരിക്കുന്ന കോഴിക്കുഞ്ഞിനെയാണ്.  സമാന്യം വലുപ്പമുള്ള  കോഴിക്കുഞ്ഞ് തൊണ്ടയില്‍ കുടുങ്ങിയതോടെ യുവാവിന് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ വന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ശാന്തു ബാഗ് വ്യക്തമാക്കി.

ആനന്ദിന് അമിത അന്ധവിശ്വാസമുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളില്ലാതായതോടെ ഇത് കൂടി. കുഞ്ഞുണ്ടാകാന്‍ വേണ്ടി പല മന്ത്രവാദങ്ങളും പൂജകളും ഇയാള്‍ നടത്തിയിരുന്നു. അതിന്‍റെ ഭാഗമായിട്ടാകാം കോഴിക്കുഞ്ഞിനെ വിഴുങ്ങിയത് എന്നാണ് അയല്‍ക്കാര്‍ പറയുന്നത്.

ENGLISH SUMMARY:

Man died of suffocation after he reportedly swallowed a live chicken chick to fulfil his wish to become a father. The case, reported from Ambikapur, left doctors stunned when they found the chick still alive inside the victim's body during the post-mortem examination.