പുഷ്പ 2 പ്രീമിയറിനിടെ തിരക്കില്‍പെട്ട് മരിച്ച യുവതിയുടെ കുട്ടിക്ക്് മസ്തിഷ്കമരണം സംഭവിച്ചു. ചികില്‍സയിലിരിക്കുന്ന ഒന്‍പതുവയസുകാരനായ ശ്രീതേജ എന്ന കുട്ടിക്കാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലും പെട്ട് കുട്ടിക്ക് ഗുരുതര പരുക്കേറ്റിരുന്നു. തേജയുടെ ചികിത്സച്ചെലവു വഹിക്കുമെന്ന് അല്ലു അര്‍ജുന്‍ നേരത്തെ പറഞ്ഞിരുന്നു.

Read Also: 'ആ കുഞ്ഞിനെ കാണണമെന്നുണ്ട്, പക്ഷേ..'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് അല്ലു അര്‍ജുന്‍

ഹൈദരാബാദിലെ ചിക്കഡ്പള്ളിയിലുള്ള സന്ധ്യ തിയറ്ററിൽ അല്ലു അർജുൻ എത്തിയപ്പോൾ ജനം തള്ളിക്കയറിയതാണ് അപകടമുണ്ടാക്കിയത്. അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേയാണ് തിക്കിത്തിരക്കുണ്ടായതും കുടുംബത്തോടൊപ്പം വന്ന രേവതി അതില്‍പ്പെട്ടതും. രേവതിയെന്ന 39കാരി സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ തിയറ്റര്‍ ഉടമകളേയും അല്ലു അര്‍ജുനെയും പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. തിയറ്റർ മാനേജ്മെന്‍റും കേസിൽ പ്രതികളാണ്. 

അല്ലുവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത് വഷളായെന്നും തുടര്‍ന്ന് ലാത്തിവീശേണ്ടി വരികയായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അറസ്റ്റിലായ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജയില്‍മോചിതനായിരുന്നു.

യുവതിയു‌ടെ കുടുംബത്തിന് നടൻ അല്ലു അർജുൻ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മരിച്ച ആന്ധ്ര സ്വദേശി രേവതിയു‍‌ടെ കുടുംബാംഗങ്ങളെ കാണുമെന്നും സമൂഹമാധ്യമത്തിൽ നടൻ അറിയിച്ചു. 

ENGLISH SUMMARY: