TOPICS COVERED

രാജസ്ഥാനിലെ ജയ്പുരിൽ CNG - LPG ട്രക്കുകൾ കൂട്ടിയിടിച്ച് ഏഴുമരണം. 40 പേർക്ക് പരുക്ക്. തുടർന്നുണ്ടായ തീപിടിത്തത്തിൽ 40  വാഹനങ്ങൾ കത്തിനശിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതി വിലയിരുത്തി. രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു.

CNG - LPG ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ വൻ തീപിടിത്തം നാടിനെ ഞെട്ടിച്ചു. പുലർച്ചെ അഞ്ചരയോടെ ഹൈവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മറ്റൊരു ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്കിൽ ഉണ്ടായിരുന്നവർ തൽക്ഷണം മരിച്ചു. തുടർന്നുണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി.

നിരവധി വാഹനങ്ങൾ ഒന്നിച്ച് അഗ്നിക്കിരയായതിനാൽ തീ നിയന്ത്രണവിധേയമാക്കാനും പരിക്കേറ്റവരെ പുറത്തെടുക്കാനും അഗ്നി ശമന സേനാംഗങ്ങൾ ബുദ്ധിമുട്ടി. പ്രദേശത്തുണ്ടായിരുന്ന മൂന്ന് പെട്രോൾ പമ്പുകളിലേക്ക് തീ വ്യാപിക്കാതിരുന്നത് ആശ്വാസമായി.എസ്എംഎസ് ആശുപത്രിയിൽ എത്തി.

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പരിക്കേറ്റവരെ സന്ദർശിച്ചു.ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ വിളിച്ച് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തു. ഭരണ പ്രതിപക്ഷ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

ENGLISH SUMMARY:

Seven killed in a collision between CNG and LPG trucks in Jaipur, Rajasthan