മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിലൂടെ കോൺഗ്രസിനും രാജ്യത്തിനും നഷ്ടമായത് പ്രിയ പുത്രനെയെന്ന് AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവന്ന നേതാവാണ് മൻമോഹൻ സിങ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി. പുതിയ കാലത്ത് നഷ്ടമാകുന്നതും അത്തരം കാഴ്ചപ്പാടുകളാണ്. കേരളത്തിനും മറക്കാനാവാത്ത നേതാവാണ് മൻമോഹൻ സിങ്ങെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാരം നാളെ ഡല്‍ഹിയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനവും ഉണ്ടാകും. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രി 9.51ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു മന്‍മോഹന്‍ സിങ്ങിന്‍റെ അന്ത്യം.