മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്കാരം നാളെ രാവിലെ 10 മണിക്ക് രാജ്ഘട്ടിനുസമീപം . രാവിലെ എട്ടുമണിക്ക് എഐസിസി ആസ്ഥാനെത്തിക്കുന്ന മൃതദേഹം എട്ടരമുതല്‍ ഒന്‍പതര വരെ പൊതുദര്‍ശനത്തിന് വയ്ക്കും. ഒന്‍പതരയ്ക്ക് വിലാപയാത്രയായി സംസ്കാരസ്ഥലത്തേക്ക് കൊണ്ടുപോകും. മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ കേന്ദ്രമന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്ര തന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണ് നഷ്ടമായതെന്ന് മന്ത്രിസഭായോഗം അനുസ്മരിച്ചു.
Read Also: മനുഷ്യപക്ഷംചേര്‍ന്ന് തൊഴിലുറപ്പ്; ഇടതുവെല്ലുവിളി മറികടന്ന ആസിയാന്‍; മന്‍മോഹന്‍റെ ധീരമായ തീരുമാനങ്ങള്
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യം. സര്‍ക്കാര്‍ ഒരാഴ്ച രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പരിഷ്‌കാരങ്ങൾക്കായി സമർപ്പിതനായ നേതാവിനെ രാജ്യം എന്നും ഓര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ഇന്ത്യയ്ക്ക് പുരോഗതിയിലേക്ക് വഴികാണിച്ച് മന്‍മോഹന്‍ സിങ് മടങ്ങുന്നു. ഒരു ദശകം പ്രധാനമന്ത്രിയായും അരപതിറ്റാണ്ട് ധനമന്ത്രിയായും നിസ്തുല സംഭാവനകള്‍ നല്‍കിയ സൗമ്യനായ നേതാവിന് വിടചൊല്ലുന്നു രാജ്യം.
ഡല്‍ഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ രാഷ്ട്രപ്രതി ദ്രൗപതി മുര്‍മുവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തി. സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് പുതിയ ദിശ നല്‍കിയ മന്‍മോഹന്‍ സിങിന്‍റെ ജീവിതം വരും തലമുറകള്‍ക്കും പ്രചോദനമാകുമെന്ന് മോദി,
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റുമന്ത്രിമാര്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും ബാഷ്പാഞ്ജലി നേര്‍ന്നു. രാജ്ഘട്ടിനുസമീപമാണ് മന്‍മോഹന് സമാധി സ്ഥലമൊരുക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ആദരസൂചകമായി, അടുത്തമാസം ഒന്നുവരെ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവനടക്കം എല്ലായിടത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഔദ്യോഗിക ആഘോഷ പരിപാടികള്‍ റദ്ദാക്കി.