umar-khalid-jnu

ഡല്‍ഹിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തടവിലായിരുന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ജയില്‍മോചിതനായി. ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ജനുവരി മൂന്ന് വരെയാണ് ജാമ്യം. കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹി കോടതി ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചത്. 20,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം നല്‍കിയത്. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ കാണാവൂ, വീട്ടില്‍ തന്നെയോ, വിവാഹച്ചടങ്ങ് നടക്കുന്ന സ്ഥലത്തോ മാത്രമേ പോകാവൂ, സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്നീ കര്‍ശന ഉപാധികളും ജാമ്യം അനുവദിക്കുമ്പോള്‍ കോടതി മുന്നോട്ട് വച്ചു. 

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരി 23–നും 25നും ഇടയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നത്. ഐപിസി, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍, യുഎപിഎ എന്നീ വകുപ്പുകളാണ് ഉമര്‍ ഖാലിദിനെതിരെയുള്ളത്. 

ENGLISH SUMMARY:

Former JNU student Umar Khalid, who was imprisoned in connection with the rioting case in Delhi, has been released from jail