shoe

Picture Credit: Shutterstock

TOPICS COVERED

സ്കൂളിലെ ശുചിമുറിയില്‍ പതിനാറു വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍. മുംബൈയിലെ ഗോരേഗാവിലുള്ള ഒരു ഇന്‍റര്‍‌നാഷണല്‍ സ്കൂളിലാണ് സംഭവം. ഷൂ ലേസ് കഴുത്തില്‍ കുരുക്കിയാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. സംഭവത്തില്‍‌ അന്വേഷണം പുരോഗമിക്കുകയാണ്.

ഇടവേള സമയത്ത് ശുചിമുറിയിലേക്ക് പോയ വിദ്യാര്‍ഥിനി ക്ലാസ് തുടങ്ങി കുറേകഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതോടെ അധ്യാപകര്‍ വിദ്യാര്‍ഥിനിയെ അന്വേഷിച്ചെത്തി. ശുചിമുറിയില്‍ ചെന്നപ്പോള്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതാണ് കണ്ടത്. വിളിച്ചുനോക്കിയിട്ട് പ്രതികരണവുമുണ്ടായില്ല. ഇതോടെ വാതില്‍ ചവിട്ടിപ്പൊളിച്ചു.

ശുചിമുറിയുടെ അകത്ത് കടന്നപ്പോള്‍ കണ്ടത് ഷൂ ലേസുപയോഗിച്ച് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചതാണ്. വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യാക്കുറിപ്പ് പോലെ ഒന്നും ലഭിച്ചിട്ടില്ല, മാതാപിതാക്കള്‍ സംശയകരമായി ഒന്നും മകളില്‍ നിന്നുണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. വിശദമായ അന്വേഷണത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ദുരൂഹ മരണം എന്നാണ് നിലവില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ കൂട്ടുകാര്‍, കൂടെ പഠിക്കുന്നവര്‍, അധ്യാപകര്‍, വീട്ടുകാര്‍ തുടങ്ങി എല്ലാവരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A 16-year-old girl student was found dead in the bathroom of an international school in Goregaon East. Police said the student, who was in Class 11, allegedly took her own life using the laces of her shoes.