z-morh-tunnel

TOPICS COVERED

ജമ്മുകശ്മീരിലെ Z-മോർഹ് തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതോടെ ലഡാക്കിലേക്കുള്ള സേനയുടെ സഞ്ചാരം എളുപ്പമാവുകയും സോനാമാർഗ് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമായി മാറുകയും ചെയ്യും. ശ്രീനഗർ-ലേ ദേശീയ പാതയിൽ 2,400 കോടി രൂപ ചെലവിൽ നിർമ്മിച്ച തന്ത്രപ്രധാന തുരങ്കപാത 6.5 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ്.  

സമുദ്രനിരപ്പിൽ നിന്ന് 2,637 മീറ്റർ  ഉയരത്തിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. നിലവിൽ ഉപയോഗിക്കുന്ന ഗഗാംഗീർ-സോനാമാർഗ് പാത ശൈത്യകാലത്തെ കനത്ത മഞ്ഞു വീഴ്ചയിൽ എല്ലാ വർഷവും അടഞ്ഞു പോവുകയാണ് പതിവ്. സോൻമാർഗിലേക്കുള്ള സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചിരുന്നു.  

ENGLISH SUMMARY:

PM Modi to inaugurate Z-Morh tunnel