dalleval

TOPICS COVERED

സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ നടത്തുന്ന നിരാഹാര സമരം 50 ദിവസം പൂർത്തിയാകുന്നു. താങ്ങുവില നിയമം മൂലം ഉറപ്പാക്കാതെ സമരം അവസാനിപ്പിക്കുകയോ ചികിത്സ സ്വീകരിക്കുകയും ചെയ്യില്ലെന്നാണ് ദല്ലേവാളിന്റെ നിലപാട്. എന്നാൽ സമരം കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രസർക്കാർ'

 അതിശൈത്യത്തിനിട്ടെ സ്വദേശമായ ഫരീദ് കോട്ടിൽ നിന്ന് പഞ്ചാബ് ഹരിയാന അതിർത്തിയായ ഖനൗരിയിലെത്തി  70 വയസ്സുകാരൻ ദല്ലേവാൾ   ഒപ്പുവെച്ചപ്പോൾ ചുറ്റും നിന്ന കർഷകരുടെ കണ്ണു നിറഞ്ഞു.  നിരാഹാര സമരം ആരംഭിക്കും മുൻപ് സ്വത്തുവകകൾ മക്കൾക്കും പേരക്കുട്ടികൾക്കുമായി പങ്കുവെക്കുകയാണ്.  വയലിൽ പണിയെടുക്കേണ്ട കര്‍ഷകരെ തെരുവിലിരുത്തുന്ന കേന്ദ്രനയത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാൽ സമരം എങ്ങനെ  മുന്നോട്ടുപോകുമെന്ന് എന്ന് ദല്ലേവാളിന് അറിയാമായിരുന്നു. 

കാൻസർ രോഗി കൂടിയായ ദല്ലേവാളിന്റെ ശരീരഭാരം നിലവിൽ പകുതിയിൽ താഴെയായി. കരള്‍, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനിടെ ഡിസംബർ 19ന് പത്തു മിനിറ്റോളം അബോധാവസ്ഥയിലായി. 

 

പഞ്ചാബ് സർക്കാർ ദല്ലേ വാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ  ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ദല്ലേ വാളിന്റെ ചികിത്സ സംബന്ധിച്ച ഹർജി സുപ്രീംകോടതി പരിഗണനയുണ്ട് ' പ്രതിപക്ഷ പാർട്ടികളും സാമൂഹിക സാംസ്കാരിക പ്രമുഖരുമെല്ലാം ദല്ലേ വാളിനൊപ്പമുണ്ട്. 

എന്നിട്ടും കേന്ദ്രസർക്കാർ ഇളകുന്നില്ല. സമരം ഡൽഹിയെ ബാധിക്കുന്നില്ല എന്നതും  കർഷക സംഘടനകൾ  ഭിന്നിച്ചു നിൽക്കുന്നു എന്നതുമാണ് മോദി സർക്കാരിൻറെ ബലം. എന്നാൽ സർക്കാരിന്മേൽ സമ്മർദം ശക്തമാക്കാൻ അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ചു ഒന്നിക്കാനാണ് കർഷക സംഘടനകളുടെ  നീക്കം. അങ്ങനെയെങ്കിൽ ഡൽഹി അതിർത്തിയിലെ ഐതിഹാസിക കർഷക സമരം ഒരിക്കൽ കൂടി ആവർത്തിച്ചേക്കും. 

ENGLISH SUMMARY:

Dallewal's health worsens on Day 50 of fast