സിനിമ കാണാനായി മാളിൽ എത്തിയ മൂന്നുവയസുകാരന്‍ എസ്കലേറ്ററില്‍ നിന്ന് വീണുമരിച്ചു. ഡല്‍ഹിയിലെ ഉത്തം നഗറിലാണ് സംഭവം. എസ്കലേറ്ററില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിച്ചു.
വിശാലും അമ്മയും ബന്ധുക്കളും ഉത്തം നഗറിലെ പസിഫിക് മാളിലാണ് സിനിമ കാണാനായി എത്തിയത്. വൈകീട്ട് 5.45 ഓടെ എത്തിയ ഇവര്‍ ടിക്കറ്റെടുക്കാനായി കാത്തു നില്‍ക്കുമ്പോഴാണ് വിശാല്‍ എസ്കലേറ്ററില്‍ കയറുന്നത്. ഇതിനിടെ കാലിറടി കുട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴ് മണിയോടെ കുഞ്ഞ് മരണമടഞ്ഞു.
അപകട സാഹചര്യങ്ങള്‍ പൊലീസ് പരിശോിച്ചുവരികയാണ്. ഇതുസംബന്ധിച്ച് മാള്‍ അധികൃതര്‍ ഇനിയും പ്രതികരിച്ചിട്ടില്ല.