ഒളിംപ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനുമാണ് വാഹനാപകടത്തില്‍ മരിച്ചത്. ഹരിയാനയിലെ ചർഖി ദാദ്രിയില്‍ വെച്ചായിരുന്നു സംഭവം.
മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനും സഞ്ചരിച്ച സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനാപകടം നടന്നതിന് തൊട്ടുപിന്നാലെ കാർ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ ഇരുവരും മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അപകടത്തെപ്പറ്റി മനു ഭാക്കറിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണം വന്നിട്ടില്ലെന്നാണ് വിവരം. മനു ഭാക്കർ പാരിസ് ഒളിംപിക്സില് രണ്ടു മെഡലുകൾ നേടിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് അവര്‍ ഖേൽരത്ന പുരസ്കാരം ഏറ്റുവാങ്ങിയത്.