മഹാ കുംഭമേളയിലെ അപകടത്തിൽ മരിച്ച 30 പേരില്‍ അഞ്ചു പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നു. തിരിച്ചറിഞ്ഞ 25 പേരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശങ്ങളിലേക്ക് അയക്കും. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് അപകടസ്ഥലം സന്ദർശിച്ച് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തും. അന്വേഷണത്തിന് നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനും ഇന്ന് വിവരശേഖരണം ആരംഭിക്കും.
അപകട സമയത്ത് 28 താൽക്കാലിക പാലങ്ങൾ അടച്ചിട്ടത് എന്തിനായിരുന്നു എന്നും, ഉദ്യോഗസ്ഥർ വി.ഐ.പികളുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു എന്നത് സർക്കാർ സമ്മതിക്കണം എന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ നിലവിൽ പുറത്തുവിട്ടിട്ടുള്ളത് യഥാർഥ മരണസംഖ്യയല്ലെന്ന ആരോപണവും ഉണ്ട്.