തെലങ്കാനയിലെ നാഗര്‍ കര്‍ണൂലില്‍ ജലസേചന പദ്ധതിയുടെ ടണല്‍ നിര്‍മാണത്തിനിടെ അപകടം. ഏഴുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമെന്ന് കരുതപ്പെടുന്ന ശ്രീശൈലം ലിഫ്റ്റ് ബാങ്ക് കനാല്‍ പ്രോജക്ടിലാണ് ഉച്ചയോടെ അപകടമുണ്ടായത്. തുരങ്കമുഖത്ത് നിന്ന് 14 കിലോമീറ്റര്‍ മാറി ഉള്ളില്‍ പാറപൊട്ടിച്ചുകൊണ്ടിരിക്കെ തൊഴിലാളികള്‍ക്കും ബോറിങ് മെഷീനുകള്‍ക്കും മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
50 പേര്‍ സ്ഥലത്തുണ്ടായിരുന്നെന്നും 43 പേരെ പുറത്തെത്തിച്ചതായും നിര്‍മാണ കമ്പനി അറിയിച്ചു.കൃഷ്ണ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി നിര്‍മിച്ച ശ്രീശൈലം അണക്കെട്ടില്‍ നിന്നും 50.75 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ നിര്‍മിച്ച് ഫ്ലൂറൈഡ് ബാധിത മേഖലകളായ നാഗര്‍ കര്‍ണൂല്‍,നഗല്‍കോണ്ട ജില്ലകളിലേക്കു വെള്ളമെത്തിക്കുന്ന വമ്പന്‍ പ്രോജകടാണിത്. 2006 ല്‍ ബോറിങ് തുടങ്ങിയെങ്കിലും പാറകളുടെ ഉറപ്പും അപകടങ്ങളും കാരണം ഇതുവരെ 14 മീറ്റര്‍ ദൂരം മാത്രമേ തുരങ്കം നിര്‍മിക്കാന്‍ കഴിഞ്ഞിട്ടൊള്ളൂ.