കൊച്ചിയില്‍ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി മരിച്ചതിലെ ദുരൂഹത എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീക്കാനാകാതെ ക്രൈംബ്രാഞ്ചിന്‍റെ ഒളിച്ചുകളി. അന്വേഷണം അട്ടിമറിച്ചതിന് പിന്നില്‍ സിനിമ–പൊലീസ് അവിശുദ്ധകൂട്ടുകെട്ടെന്ന് മിഷേലിന്‍റെ കുടുംബം.
2017 മാര്‍ച്ച് ആറിന് കൊച്ചി കായലില്‍ നിന്ന് മിഷേലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്തെന്ന ചോദ്യത്തിന് എട്ട് വര്‍ഷം കഴിയുമ്പോളും ക്രൈംബ്രാഞ്ചിന് ഉത്തരമില്ല. അന്വേഷണത്തിലെ വീഴ്ചയും സംശയങ്ങളും എണ്ണിപറഞ്ഞ് മുഖ്യമന്ത്രിക്കടക്കം കത്തയച്ചു. മകളുടെ മരണത്തിന് പിന്നില്‍ പ്രമുഖ നടന്‍റെ മകന്‍റെ പങ്കും കുടുംബം സംശയിക്കുന്നുണ്ട്. അന്വേഷണം വഴിതെറ്റിച്ചതും ഈ ബന്ധമാണെന്നാണ് കുടുംബത്തിന്‍റെ നിഗമനം.
മിഷേലിന് നീതിയുറപ്പാക്കാനുള്ള പോരാട്ടത്തിന് ഓര്‍ത്തഡോക്സ് സഭ തന്നെ രംഗത്തിറങ്ങിയതോടെ സിബിഐ അന്വേഷണത്തിനായി സര്‍ക്കാരിനുമേല്‍ സമ്മര്‍ദമേറുകയാണ്.