ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കലയും പാരമ്പര്യവും വിളിച്ചോതി രാഷ്ട്രപതി ഭവനിൽ വിവിധ് കാ അമ്യത് മഹോത്സവ്. സൂചിക്കുഴയിലെ ശിൽപങ്ങൾ മുതൽ കസവ് വസ്ത്രങ്ങൾ വരെയുള്ള കേരള പവലിയൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അത്ഭുതപ്പെടുത്തി.
തിരുവനന്തപുരം പൂജപുര ഗണേശ് സുബ്രഹ്മണ്യന്‍റെ മൈക്രോ സ്വർണ ശിൽപങ്ങളെ രാഷ്ട്രപതി ദ്രൗപതി മുർമു നോക്കി നിന്നത് കൗതുകത്തോടെ. സൂചി കുഴയിൽ നിരന്ന് നിന്നത് മൂന്ന് ആനകൾ. ഡോ. അബ്ദുൾ കലാമിൻ്റെ പൂർണകായ പ്രതിമ, കടുക് മണിക്ക് മുകളിൽ ഭാരതാംബ ..... മുളയുൽപന്നങ്ങളുമായെത്തിയ ഇടുക്കിക്കാരി അംബുജം രാജ്യതലസ്ഥാനത്തെത്തി രാഷ്ട്രതിയെ കണ്ട ത്രില്ലിലാണ് അലങ്കാരവസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, വെളിച്ചെണ്ണയടക്കമുള്ള ഭക്ഷ്യോൽപന്നങ്ങൾ ... കേരള പവ് ലിയൻ സമ്പന്നം രാഷ്ട്രപതി ഭവനകത്ത് ഞായറാഴ്ച വരെ നടക്കുന്ന മേളയിൽ 400 കലാകാരന്മാർ അണിരക്കും. വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷണ സ്റ്റാളുകളും ഉണ്ട്. രാവി ലെ 10 മുതൽ രാത്രി 8 വരെ നടക്കുന്ന പരിപാടിയിലേക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.