പാൻ മസാലയുടെ ഓരോ തരിയിലും കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന പരസ്യത്തിലെ അവകാശവാദത്തിനെതിരെ ഷാറൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്ക് കോടതി നോട്ടീസ്. ഷാറൂഖ് ഖാനെ കൂടാതെ നടന്‍മാരായ അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷറോഫ്, ജെബി ഇൻഡസ്ട്രീസ് ചെയർമാൻ വിമൽ കുമാർ അഗർവാൾ എന്നിവര്‍ക്കെതിരെയാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം നോട്ടീസ് അയച്ചിരിക്കുന്നത്.
താരങ്ങളുള്‍പ്പെടെയുള്ളവരോട് മാർച്ച് 19ന് നേരിട്ടോ അല്ലാതെയോ ഹാജരാകാനും ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. കിലോയ്ക്ക് ഏകദേശം 4 ലക്ഷം രൂപയാണ് കുങ്കുമപ്പൂവിന്‍റെ വില. എന്നാല്‍ ഈ പാന്‍മസാല പായ്ക്കറ്റിന് വെറും 5 രൂപയാണ് വില. അതിനാല്‍ ഇതില്‍ യഥാര്‍ത്ഥ കുങ്കുമപ്പൂവോ അതിന്റെ മണമോ അടങ്ങിയിട്ടുണ്ടോ എന്നത് സംശയകരമാണെന്നാണ് ജയ്പുർ സ്വദേശി യോഗേന്ദ്ര സിങ് ബദിയാൽ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് പാന്‍മസാല കമ്പനി നടത്തുന്നത്. എന്നാല്‍ ഇതില്‍ ഉപയോഗിക്കുന്ന ഗുട്ട്ക്ക പോലുള്ള രാസവസ്തുക്കള്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇത് കൂടുതലായും ബാധിക്കുന്നതാതകട്ടെ സധാരണക്കാരെയും. ഇതിനെക്കുറിച്ച് കമ്പനിക്ക് പൂര്‍ണബോധ്യവുമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മനഃപൂർവ്വം പരസ്യം ചെയ്യുകയാണ്.
അതിനാല്‍ പരസ്യം നിരോധിക്കണമെന്നും ഹരജിയില്‍ പറയുന്നു. നൽകിയിരിക്കുന്ന തീയതിക്കുള്ളിൽ നോട്ടിസിന് മറുപടി നൽകാൻ ഫോറം അഭിനേതാക്കളോടും ജെബി ഇൻഡസ്ട്രീസ് ചെയർമാനോടും നിർദ്ദേശിച്ചിട്ടുണ്ട്.