പരിസ്ഥിതി ആഘാത പഠനത്തിന് ശേഷമെ സമുദ്ര ഖനനം തുടങ്ങാനാകൂവെന്ന് കേന്ദ്രം. കേരളത്തില്‍ ഖനനം ചെയ്യുക നിര്‍മാണ മണല്‍. ഏത് കമ്പനിക്കും കരാറില്‍ പങ്കെടുക്കാം. കേരള തീരത്ത് ലേലത്തിന് വിജ്ഞാപനം ചെയ്ത മൂന്ന് ബ്ലോക്കുകള്‍ സമുദ്രാതിര്‍ത്തിക്ക് അപ്പുറമാണ്. 'ഖനനത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ കത്ത് ലഭിച്ചിട്ടുണ്ട്. ഹാരിസ് ബീരാന്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ മറുപടി.
കടൽ മണൽ ഖനനം കടലിന്റെയും അടിത്തട്ടിലെ പവിഴപ്പുറ്റുകളുടെയും മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമായ പാറപ്പാരുകളുടെയും നാശത്തിനു വഴിവയ്ക്കുമെന്നു പഠന റിപ്പോർട്ട്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം അതീവ സംരക്ഷണം ആവശ്യമായ പവിഴപ്പുറ്റുകളുടെ നാശം മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കുമെന്നും കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നു.