ഹൈദരാബാദിൽ 13 ഉം 10 ഉം വയസ്സുള്ള മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കി. കോളജ് അധ്യാപകനായ ചന്ദ്രശേഖർ റെഡ്ഡി(44യും ) ഭാര്യ കവിത(35)യുമാണ് മക്കളെ കൊന്ന ശേഷം ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.
എനിക്ക് വേറെ വഴിയില്ല, ജീവിതം അവസാനിപ്പിക്കുകയാണ്. ദയവായി എന്നോട് ക്ഷമിക്കൂ. കരിയറിൽ ഞാൻ ബുദ്ധിമുട്ടുകയാണ്, മാനസികമായും ശാരീരികമായും കഷ്ടപ്പെടുകയാണ്. പ്രമേഹം, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവയും പിടിമുറുക്കിയിരിക്കുകയാണ്'. എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും മുറിയില്‍ നിന്ന് കണ്ടെടുത്തു. കുട്ടികളെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നു.
ഒരു സ്വകാര്യ കോളേജിൽ ജൂനിയർ ലക്ചററായി ജോലി ചെയ്തിരുന്ന റെഡ്ഡിക്ക് 2023ല്‍ ജോലി നഷ്ടപ്പെട്ടിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കുടുംബത്തെ അലട്ടിയിരുന്നുവെന്നും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തെ വീടിന് പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് സമീപവാസികള്‍ പൊലിസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേങ്ങള്‍ കണ്ടെത്തിയത്.