ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് കശ്മീരിലെ കത്വയിലെ നഴ്സറിയിൽ തിരച്ചില്‍. ഭീകരരുടെ വെടിവയ്പില്‍ ഏഴ് വയസ്സുള്ള പെണ്‍കുട്ടിക്ക് നിസാരപരുക്കേറ്റു. തിരച്ചിലിനെത്തിയ പൊലീസ് സംഘത്തിനുനേരെയും വെടിയുതിര്‍ത്തു. ഭീകരർ ഭർത്താവിനെ പിടിച്ചുകെട്ടിയെന്നും താന്‍ ഓടിരക്ഷപ്പെട്ടെന്നും നാട്ടുകാരിയായ അനിത ദേവി പറഞ്ഞു. ഭര്‍ത്താവിനെ പിടിച്ചുകെട്ടിയ ആയുധധാരികളായ ഭീകരര്‍ തന്നോട് അടുത്ത് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് ഓടിരക്ഷപ്പെടാന്‍ സൂചന നല്‍കി. രക്ഷപ്പെടാന്‍ ശ്രമിച്ച അനിത ദേവിയെ ഭീകരര്‍ പിന്തുടര്‍ന്നെങ്കിലും മറ്റ് നാട്ടുകാര്‍ എത്തിയതോടെ പിന്‍വാങ്ങി