എമ്പുരാന് സിനിമ വിവാദത്തില്‍ പൃഥ്വിരാജിനെതിരെ വീണ്ടും ആര്‍എസ്എസ് മുഖപത്രം. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്റേതെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. സേവ് ലക്ഷദ്വീപ് ക്യാംപയിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ് പൃഥ്വിരാജ്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളേയും പൃഥ്വിരാജ് പിന്തുണച്ചെന് ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.
ബംഗ്ലദേശില്‍ ഹിന്ദുക്കളെ ആക്രമിച്ചപ്പോള്‍ പൃഥ്വിരാജ് പ്രതികരിച്ചില്ലെന്നും ആര്‍എസ്എസ് മുഖപത്രം വിമര്‍ശിച്ചു. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിലും മൗനം. സിനിമയിലെ പ്രധാന വില്ലന്‍ ഹനുമാന്റെ മറ്റൊരു പേരായ ബജ്റംഗ് എന്ന് നല്കി. ഇൗ കഥാപാത്രത്തെ കേന്ദ്രആഭ്യന്തരമന്ത്രിയായി ചിത്രീകരിക്കുന്നുവെന്നും ഓര്‍ഗനൈസര്‍. Also Read: വിട്ടുവീഴ്ചയില്ലാതെ മുരളി ഗോപി; ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ പോസ്റ്റ് അവഗണിച്ചു...
അതേസമയം, വിവാദഭാഗങ്ങൾ നീക്കം ചെയ്ത എമ്പുരാന് നാളെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയേക്കും. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉൾപ്പെടെ പൂർത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും.
ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർ ബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീടുള്ള ചർച്ചയിൽ നിർണായകദൃശ്യങ്ങൾ മാത്രം ഒഴിവാക്കാർ തീരുമാനമാകുകയായിരുന്നു . എമ്പുരാനെ ചൊല്ലിയുള്ള വിവാദത്തില്‍ നടൻ മോഹൻലാലിന്റെ ഖേദം പ്രകടിപ്പിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും സൈബർ ആക്രമണം രൂക്ഷമാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും മുരളി അവഗണിച്ചു.