അസം മുഖ്യമന്ത്രി ഹിമന്താ ബിശ്വ ശര്‍മയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ താരം. ചെറുപ്പകാലത്ത് ബാലതാരമായി സിനിമയിൽ തിളങ്ങിയ മുഖ്യമന്ത്രി പഴയൊരു ഓര്‍മ ഇപ്പോള്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ്. 1984 ല്‍ 15 ആം വയസില്‍ സൂപ്പര്‍ ഹിറ്റായ അസമീസ് ചിത്രം കോക ദിയുത്ത നാതി ഓര്‍ ഹാതി യില്‍ ഹിമന്താ അഭിനയിച്ചിരുന്നു.സിനിമയിലെ ഒരു പാട്ടില്‍ ആനപ്പുത്ത് കയറി ആ പതിനഞ്ചുകാരന്‍ വിലസുന്ന ഒരു രംഗവുമുണ്ട്...നാഗാവ് ജില്ലയിലെ കപിലിയിലാണ് ആ രംഗം ചിത്രീകരിച്ചത്.പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയി.ഹിമന്താ ബിശ്വ ശര്‍മ രാഷ്ട്രീയക്കാരനായി .കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ
ഭാഗമായി ഹിമന്ത എംഎൽഎയും മന്ത്രിയുമായി .2015 ൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹിമന്താ നാല് വര്‍ഷമായി അസം മുഖ്യമന്ത്രിയാണ്.കപിലിയിൽ 41 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാനം രംഗം ചിത്രീകരിച്ച അതേ പാലം പുതുക്കി പണിതതിന്‍റെ ഉദ്ഘാടനത്തിന് കഴിഞ്ഞ ദിവസം ഹിമന്ത എത്തിയപ്പോഴാണ് പഴയ ഓര്‍മകളും പൊടിതട്ടിയെടുത്തത് .41 വര്‍ഷം മുമ്പ് സിനിമയിൽ അഭിനയിച്ചത് പോലെ ആനപ്പുറത്തുകയറി പാലത്തിലൂടെ മുഖ്യന്റെ സവാരി .പാലം പുതുക്കി പണിയാന്‍ കഴിഞ്ഞതിന്‍റേയും അതേ പാലത്തിലൂടെ പഴയ ഓര്‍മ പുതുക്കി സവാരി നടത്താന്‍ കഴിഞ്ഞതിന്‍റേയും സന്തോഷം പങ്കുവച്ചു മുഖ്യമന്ത്രി തന്നെയാണ്.